Latest NewsInternational

പുൽവാമ ആക്രമണത്തിൽ പങ്കില്ലെന്ന് പാകിസ്ഥാൻ

ഇസ്ലാമബാദ് : പുൽവാമ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന ഇന്ത്യയുടെ ആരോപണം തള്ളി പാകിസ്ഥാൻ. ഇന്ത്യയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പങ്കില്ലെന്നും ആക്രമണം ഗൗരവമുള്ളതാണെന്നും പാകിസ്ഥാൻ വ്യക്തമാക്കി. ഭീകരതയെ
പാകിസ്ഥാൻ എന്നും എതിർത്തിട്ടുണ്ട് .ശരിയായ അന്വേഷണം നടത്താതെ ആരോപണം ഉന്നയിക്കുന്നത് ശരിയായ നടപടിയല്ലെന്നും പാകിസ്ഥാൻ വ്യക്തമാക്കി.

ആര്‍.പി.എഫ് ജവാന്‍മാര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്.ബോംബ് വച്ചിരുന്ന കാര്‍ വാഹനവ്യൂഹത്തിന് നേരെ ഇരച്ചുകയറുകയായിരുന്നു. ആക്രമണത്തിന് പുറകേ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ജവാന്മ‍ാരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമണത്തെ ശക്തമായി അപലപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button