ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 44 ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിസഭാസമിതി യോഗം തുടങ്ങി. മൂന്ന് സേന മേധാവികളും മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലും യോഗത്തില്‍ പങ്കെടുക്കും. ഐ.ബി, റോ മേധാവികളും സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള ഈ യോഗത്തിലുണ്ടാകും.
തുടര്‍ന്ന് സ്‌ഫോടന സ്ഥലം സന്ദര്‍ശിക്കും. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഇന്ന് ഉച്ചയോടെ ശ്രീനഗറിലെത്തും. ദേശീയ അന്വേഷണ സംഘത്തിന്റെ (എന്‍.ഐ.എ) 12 അംഗ ടീം ഇന്ന് എത്തും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സംഘത്തെ നയിക്കുന്നത്. ഫോറന്‍സിക് സന്നാഹത്തോടെ എത്തുന്ന എന്‍ഐഎ സംഘം ഭീകരാക്രമണം നടന്ന സ്ഥലത്ത് പരിശോധന നടത്തും.
പുല്‍വാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇതിനിടെ ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചിലയിടങ്ങളില്‍ സര്‍വീസ് പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു. ചിലയിടത്ത് ടു ജി സ്പീഡ് മാത്രമെ ലഭ്യമാക്കൂ.
Post Your Comments