![pk-firos](/wp-content/uploads/2017/05/pk-firos-17-1471405342.jpg)
കോഴിക്കോട് : ജെയിംസ് മാത്യു എംഎല്‍എയുടെ പേരില്‍ വ്യാജരേഖ ചമച്ചു അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ പി.കെ.ഫിറോസിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് വെള്ളയില്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യാജരേഖ ചമയ്ക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ്
സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ സഹോദര പുത്രന് സി എസ് നീലകണ്ഠന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി നിയമനം നല്‍കിയതിനെതിരെ ജെയിംസ് മാത്യു എംഎല്‍എ മന്ത്രി എ സി മൊയ്തീന് കത്ത് അയച്ചെന്നായിരുന്നു പി കെ ഫിറോസിന്റെ ആരോപണം. എന്നാല്‍ കത്ത് കെട്ടിച്ചമച്ചതാണെന്നാണ് ജയിംസ് മാത്യുവിന്റെ വാദം. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനൊപ്പം നിയമസഭാ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസും ജെയിംസ് മാത്യു നല്‍കിയിരുന്നു. ഫിറോസ് അപകടകാരിയായ ക്രിമിനലാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
ബന്ധുനിയമന വിവാദത്തില്‍പ്പെട്ട കെ ടി ജലീല്‍ സി പി എം സംസ്ഥാന സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന് ഫിറോസ് നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എംഎല്‍എയുടേതെന്ന നിലയില്‍ യൂത്ത്ലീഗ് കത്ത് പുറത്തുവിട്ടത്.
Post Your Comments