Latest NewsKerala

ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് മുഖ്യമന്ത്രി ഈ കാര്യം കുറിച്ചത്.

രാജ്യരക്ഷാ സേവനത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനിക കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നു. കശ്മീരില്‍ സമാധാനം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. രാജ്യരക്ഷാ സേവനത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനിക കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നു. കശ്മീരില്‍ സമാധാനം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button