ദുബായ് : ലോക കേരളാസഭയുടെ മിഡില്‍ ഈസ്റ്റ് സമ്മേളനത്തില്‍ പ്രവാസികള്‍ക്കായി ഒട്ടേറെ പുതുമയാര്‍ന്ന പദ്ധതികള്‍ പ്രഖ്യാപിച്ച് കേരളാ മുഖ്യമന്ത്രി. പ്രവാസികളുടെ നിക്ഷേപം സര്‍ക്കാര്‍ നാടിന് ഗുണം ചെയ്യുന്ന വിധത്തില്‍ പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. നോര്‍ക്ക റൂട്‌സില്‍ വനിതാ സെല്‍ ആരംഭിക്കും.
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ ജില്ലകളിലും ജില്ലാ പ്രവാസി പരിഹാര സമിതി രൂപീകരിക്കും. പ്രവാസികള്‍ക്ക് പ്രവാസി ഡിവിഡന്റ് പദ്ധതി നടപ്പാക്കും.’ അഞ്ചു ലക്ഷമോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിച്ചാല്‍ അഞ്ചു വര്‍ഷത്തിന് ശേഷം മാസം തോറും നിശ്ചിത തുക ഡിവിഡന്റ് ആയി ലഭിക്കും കൂടാതെ നോര്‍ക്കയില്‍ അംഗങ്ങളായ പ്രവാസികള്‍ക്കു വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുന്ന പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാടുമായി പ്രവാസികളുടെ ബന്ധം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കും. ലോക കേരളസഭയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments