Latest NewsIndia

രാജ്യം കനത്ത ജാഗ്രതയില്‍ : എന്‍ഐഎ സംഘം സ്‌ഫോടന സ്ഥലം സന്ദര്‍ശിക്കും

ന്യൂഡല്‍ഹി : സംസ്ഥാനത്തെ സുരക്ഷാക്രമീകരണങ്ങള്‍ അടിയന്തരമായി വിലയിരുത്താന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നിര്‍ദേശം നല്‍കി. ഗവര്‍ണറുമായി ഫോണില്‍ സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. ബിഹാറിലെ രാഷ്ട്രീയ പരിപാടികള്‍ റദ്ദാക്കിയ അദ്ദേഹം ഇന്നു കശ്മീര്‍ സന്ദര്‍ശിച്ചേക്കും.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്‍.ആര്‍. ഭട്നാഗര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായും രാജ്നാഥ് സിങ് അടിയന്തര ചര്‍ച്ചകള്‍ നടത്തി. ഇന്നു രാവിലെ 9.15 ന് സുരക്ഷാകാര്യ കാബിനറ്റ് ഉപസമിതി യോഗം ചേരും.

ഫൊറന്‍സിക് വിദഗ്ധര്‍ അടങ്ങുന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) 12 അംഗ സംഘം ഇന്നു ചാവേര്‍ സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിക്കും. ദേശവിരുദ്ധ വാര്‍ത്തകള്‍ പ്രചരിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നു ടിവി ചാനലുകള്‍ക്കു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button