Latest NewsIndia

ചാവേറാക്രമണം : കശ്മീരില്‍ യുദ്ധസമാന സാഹചര്യം

പാകിസ്ഥാനെതിരെ ശക്തമായ നടപടികളുമായി ഇന്ത്യ

ന്യൂഡല്‍ഹി : കശ്മീര്‍ പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ ശക്തമായ നടപടികളുമായി ഇന്ത്യ. പാക്കിസ്ഥാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കും. നയതന്ത്ര സമ്മര്‍ദം കടുപ്പിക്കാനും കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പാക്കിസ്ഥാനെ രാജ്യാന്തര സമൂഹത്തില്‍ ഒറ്റപ്പെടുത്തും

വിദേശകാര്യ മന്ത്രാലയം ഇതിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. വ്യാപാര രംഗത്ത് ഇന്ത്യ പാക്കിസ്ഥാനു നല്‍കിയ എംഎഫ്എന്‍ പദവി റദ്ദാക്കി. ജമ്മു കശ്മീരില്‍ യുദ്ധസമാനമായ സാഹചര്യമാണുള്ളതെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പരിപാടികള്‍ റദ്ദാക്കി. ചാവേര്‍ ആക്രമണത്തെ തുടര്‍ന്നുള്ള സാഹചര്യം ചര്‍ച്ചചെയ്യാന്‍ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭായോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.

ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ, ധനമന്ത്രിമാര്‍ക്കു പുറമേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മൂന്ന് സേനാ മേധാവികളും ഐബി, റോ മേധാവികളും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഇന്റലിജന്‍സും പങ്കെടുത്തു. കേന്ദ്രമന്ത്രിസഭാ യോഗത്തിനു ശേഷം ആഭ്യന്തരമന്ത്രി ശ്രീനഗറിലെത്തും. ദേശീയ അന്വേഷണ ഏജന്‍സിയുടെ 12 അംഗസംഘം സ്‌ഫോടന സ്ഥലത്തെത്തി. ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും സിആര്‍പിഎഫ് ഡിജിയും സ്ഥലത്തെത്തി

ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ താക്കീതുമായി യുഎസ് രംഗത്തെത്തി. ഭീകരര്‍ക്കുള്ള എല്ലാ പിന്തുണയും പാക്കിസ്ഥാന്‍ ഉടന്‍ നിര്‍ത്തലാക്കണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. അതേസമയം ഭീകരാക്രമണം ആശങ്കാജനകമെന്ന് പാക്കിസ്ഥാനും പ്രതികരിച്ചു. പുല്‍വാമ ഭീകരാക്രമണം കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്. അന്വേഷണം നടത്താതെ പാക്കിസ്ഥാനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തള്ളുകയാണെന്നും അവര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button