കല്‍പ്പറ്റ: പിഎംഎവൈഎഫിലടക്കം ഉള്‍പ്പെട്ട 301 വീടുകളാണ് നഗരസഭക്ക് കീഴില്‍ ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയായയത്. ഈ വീടുകളുടെ താക്കോല്‍ ശനിയാഴ്ച മന്ത്രി ടി പി രാമകൃഷ്ണന്‍ കൈമാറും. 2018–19 സാമ്പത്തികവര്‍ഷം 2,36,26,200 രൂപയാണ് വിവിധ ഭവനപദ്ധതികള്‍ക്കായി നഗരസഭ വകയിരുത്തിയത്. ഭവന പദ്ധതി നിര്‍വഹണത്തില്‍ ജില്ലയില്‍ ഒന്നാമതും സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ് കല്‍പ്പറ്റ നഗരസഭ.
നാലു ലക്ഷം രൂപവരെയാണ് വീട് നിര്‍മാണത്തില്‍ സര്‍ക്കാര്‍ സഹായം. ഇത് കുടാതെ അയ്യജകാളി തൊഴില്‍ കാര്‍ഡുള്ളവര്‍ക്ക് ആ രീതിയുള്ള സഹായവും പ്രത്യേകം ലഭിക്കുന്നുണ്ട്. ആദ്യ ഗഡുവായി 40,000 രൂപയും തറ കെട്ടിയാല്‍ ഒരു ലക്ഷവും ലിന്‍ഡല്‍ പൂര്‍ത്തിയായാല്‍ ഒരു ലക്ഷവും നല്‍കും. പിന്നീട് പണി പൂര്‍ത്തിയാകുന്ന മുറക്ക് ബാക്കി സഹായധനവും നല്‍കും.
വീടില്ലാത്തവരെ കണ്ടെത്താനും അര്‍ഹരായവര്‍ക്ക് സര്‍ക്കാരിന്റെ വിവിധ ഭവനപദ്ധതികള്‍ കാര്യക്ഷമമായി ഉപയോഗപെടുത്താനും നഗരസഭ നടത്തിയ പ്രവര്‍ത്തനമികവാണ് ഏറ്റവും മികച്ചരീതിയില്‍ ഭവനപദ്ധതി ലക്ഷ്യത്തിലെത്തിച്ചത്. ഈ സാമ്പത്തികവര്‍ഷത്തെ ഭവന പദ്ധതിയില്‍ ഉള്‍പെടുത്തുന്നതിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഗുണഭോകക്തൃസംഗമങ്ങള്‍ നടത്തി.
Post Your Comments