KeralaNews

ഉന്നതവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മൂലധനശക്തികള്‍ക്ക് വേണ്ടിയുള്ളവരെ വാര്‍ത്തെടുക്കലായി മാറി; സുനില്‍ പി ഇളയിടം

 

കൊച്ചി: മൂലധനശക്തികള്‍ക്ക് വേണ്ട വൈഭവമുള്ളവരെ വാര്‍ത്തെടുക്കലായി ഉന്നതവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മാറിയെന്ന് സുനില്‍ പി ഇളയിടം. വിദ്യാഭ്യാസത്തെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ ഫോറം ഫോര്‍ മൂവ്മെന്റ് ഓണ്‍ എഡ്യൂക്കേഷന്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സംരക്ഷണ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഐഐടികളിലെ തൊഴിലുകളില്‍ എട്ടുശതമാനവും ഐഐഎമ്മില്‍ ആറു ശതമാനവും മാത്രമാണ് ഒബിസി, എസ്‌സി, എസ്ടി സംവരണമുള്ളത്. ജാതിമേധാവിത്വത്തിന്റെയും ബ്രാഹ്മണാധിപത്യത്തിന്റെയും പ്രത്യക്ഷ ഉദാഹരണമായി ഈ സ്ഥാപനങ്ങള്‍ മാറുകയാണ്. സ്ഥാപിത ലക്ഷ്യം നേടിയെടുക്കാന്‍ യോഗ്യതയില്ലാത്തവരെ തലപ്പത്തിരിത്തുന്നത് സ്ഥാപനങ്ങളുടെ അക്കാദമിക-, വൈജ്ഞാനിക നിലവാരം തകര്‍ക്കാനാണ്. വിവര സമാഹാരണത്തെ വ്യാഖ്യാനാത്മകമായോ വിമര്‍ശനാത്മകമായോ സമീപിക്കാനുള്ള വിദ്യാര്‍ഥികളുടെ ശേഷിയില്ലാതാക്കി. വിദ്യാഭ്യാസമെന്നത് വൈഭവ വികസനം മാത്രമാക്കി. വിദ്യാഭ്യാസത്തിന്റെ രീതിശാസ്ത്രത്തില്‍ വന്ന മാറ്റവും പ്രതിസന്ധി സൃഷ്ടിച്ചു. ഈ പ്രതിസന്ധി എങ്ങനെ നേരിടാമെന്നാണ് ആലോചിക്കേണ്ടത് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button