കട്ടപ്പന: ഏലം കൃഷിയുടെ കേന്ദ്രമായ വണ്ടന്മേട്ടില് ആധുനിക സജ്ജീകരണങ്ങളോടെയുള്ള വെയര്‍ഹൗസ് കോംപ്ലക്സ് കര്‍ഷകര്‍ക്ക് വലിയ നേട്ടമുണ്ടാക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. സംസ്ഥാന വെയര്‍ ഹൗസിങ് കോര്പറേഷന് വണ്ടന്മേട്ടില് നിര്‍മാണം പൂര്‍ത്തീകരിച്ച വെയര്‍ഹൗസ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക ഉല്പന്നങ്ങള്ക്ക് വില കുറയുമ്പോള്‍ കര്ഷകര്ക്കിവിടെ ഗുണമേന്മ ഒട്ടും നഷ്ടമാകാത്തവിധം ഉല്പന്നങ്ങള് സൂക്ഷിക്കുകയും വില ഉയരുമ്പോള്‍ വില്‍ക്കുകയും ചെയ്യാം.
ഇത്തരത്തില്‍ കര്‍ഷകരെ വിലത്തകര്‍ച്ചയില്‍നിന്നു സംരക്ഷികുകയാണ് വെയര്‍ഹൗസ് കോര്‍പറേഷന്റെ ലക്ഷ്യം. സംസ്ഥാനത്തെ ആദ്യത്തെ ശീതീകരണ സംവിധാനമുള്ള ഗോഡൗണായി വണ്ടന്മേട് വെയര്‍ഹൗസ് ഉടന്‍ സജ്ജമാകും. ഉല്പന്നങ്ങള്ക്ക് മികച്ച വിപണി, സംഭരണ സംവിധാനങ്ങളൊരുക്കി കാര്‍ഷിക മേഖല ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സംസ്ഥാനത്തിന്റെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും വെയര്‍ഹൗസ് ഗോഡൗണുകള്‍ സ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
Post Your Comments