റിലീസിനു മുമ്പേ തന്നെ ഏറെ വിവാധം സൃഷ്ടിച്ച സിനിമാണ് ‘ ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് ഗാന്ധി കുടുംബവുമായുള്ള ബന്ധം ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ മന്‍മോഹന്‍ സിങിനെ അപമാനിക്കാന്‍ ശ്രമിക്കുന്നു എന്നു പറഞ്ഞു നേരത്തെ തന്നെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ ചിത്രത്തിലെ അഭിനേതാക്കള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിച്ചു സമാധാന അന്തരീക്ഷം ഇല്ലാതാക്കുക, ക്രിമിനല്‍ ഗൂഡാലോചന നടത്തുക എന്നിവ കാണിച്ചാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ദ ആക്സിഡന്റല്‍ പ്രൈംമിനിസ്റ്ററില്‍ നായകനായ അനുപം ഖേര്‍, അക്ഷയ് ഖന്ന, തുടങ്ങി പന്ത്രണ്ട് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ നല്‍കിയ ഹര്‍ജി കേള്‍ക്കവേയാണ് കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. അനുപം ഖേര്‍, മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേഷ്ടാവായ സജ്ഞയ് ബാരുവായി അഭിനയിക്കുന്ന അക്ഷയ് ഖന്ന, സോണിയ ഗാന്ധിയായി അഭിനയിക്കുന്ന ജര്‍മന്‍ നടി സൂസന്‍ ബെര്‍നെടിനും മറ്റ് അഭിനേതാക്കള്‍ക്കമെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ദ ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ ജനുവരി ഒന്നിനാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ മന്‍മോഹന്‍ സിങിനെ അധിക്ഷേപിക്കുന്നു അതിനാല്‍ തന്നെ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സജ്ഞയ് ബാരുവിന്റെ ‘ദ ആക്സിഢന്റല്‍ പ്രൈംമനിസ്റ്റര്‍: ദ മേക്കിങ് ആന്റ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിഗ’് എന്ന പുസ്തകത്തെ ആസ്പതമാക്കിയാണ് സിനിമ നിര്‍മിച്ചത്. വിജയ് രത്നാകരന്‍ ആണ് സിനിമ നിര്‍മ്മിച്ചത്.
Post Your Comments