ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ദെെനദിന പ്രവര്‍ത്തനങ്ങള്‍ അരമണിക്കൂറോളം തടസപ്പെട്ടു. രാവിലെ 10.15 മുതല്‍ 10.45 വരെയാണ് വിമാനത്താവളം നിശ്ചലമായത്. പുറപ്പെടാനിരുന്ന പല വിമാനങ്ങളും വെെകി. ഇതിന് കാരണമായി അധികൃതര്‍ പറയുന്നത് ഡ്രോണിന്‍റെ സാന്നിധ്യമാണ്.
വിമാനത്താവളത്തിന്‍റെ പരിസരങ്ങളില്‍ ഡ്രോണിന്‍റെ സാന്നിധ്യം സംശയകരമായതിനാലാണ് വിമാനങ്ങള്‍ പുറപ്പെടുന്നതിന് കാലതാമസം നേരിട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.താങ്കളുടെ വിമാനയാത്രികരുടെ സുരക്ഷയെ ലാക്കാക്കിയാണ് വിമാനത്താവളം സേവനം അനുഷ്ഠിക്കുന്നതെന്നും യാത്രയില്‍ തടസ്സം നേരിട്ടതില്‍ ഖേദം അറിയിക്കുന്നതായും വിമാനത്താവള അധികൃതര്‍ യാത്രികരെ അറിയിച്ചു.
Post Your Comments