Latest NewsHealth & Fitness

പ്ലേറ്റ്ലെറ്റ് ദാതാക്കളുടെ ചെറിയ കാല്‍വെപ്പ് ; രോഗികള്‍ക്ക് വന്‍ ആശ്വാസം

ആധുനിക ലോകത്തു സാധ്യമാകാത്തതായി ഒന്നുമില്ല. ലോകം ഒറ്റ കുടക്കീഴിലാവുമ്പോഴും ആരോഗ്യ രംഗത്ത് ഈ വികസനം ക്രമേണയാണ് സാധ്യമാകുന്നത്. അവയവദാനമുള്‍പ്പെടെ ഒട്ടേറെ കാര്യങ്ങളില്‍ ഇന്നും ആളുകള്‍ക്ക് അറിവ് കുറവാണു. എന്നാല്‍ ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ വരുന്ന പ്ലേറ്റലെറ്(ബിംബാണു) ദാതാക്കളുടെ എണ്ണം ഇതിനു അപവാദമാണ്.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ പ്ലേറ്റലെറ് ദാതാക്കളുടെ എണ്ണം 11 ല്‍ നിന്നും 87 ശതമാനമായി ഉയര്‍ന്നു.കാന്‍സര്‍ ചികിത്സക്ക് പേരുകേട്ട ഹോസ്പിറ്റലില്‍ ഒരു വര്‍ഷം എത്തുന്ന 60000 രോഗികളില്‍ 3000 പേരോളം കുട്ടികളാണ്. 2011 ല്‍ എത്തിയ 25 ശതമാനം കുട്ടികള്‍ക്ക് പ്ലേറ്റലെറ് ദാതാക്കളുടെ ദൗര്‍ലഭ്യം കാരണവും, സാമ്പത്തിക പരാധീനതകള്‍ മൂലവും ചികിത്സ ലഭ്യമായില്ല. എന്നാല്‍ സ്വയം സന്നദ്ധരായി എത്തുന്ന ദാതാക്കള്‍ ഉള്ളതുമൂലം രോഗികള്‍ക്കു ദാതാക്കളെ കണ്ടെത്തേണ്ട ബുദ്ധിമുട്ട് കുറയുകയാണ്.

2009 ല്‍ 229 പ്ലേറ്റലെറ് ബാഗുകള്‍ ലഭിച്ച സ്ഥാനത്തു 2018 ല്‍ 3349 പ്ലേറ്റലെറ് ബാഗുകളാണ് ലഭിച്ചത്. പ്ലേറ്റിലെറ്റുകളുടെ സംഭരണ കാലാവധി 5 ദിവസമാണെങ്കിലും ആവശ്യക്കാരുടെ എണ്ണം വളരെ കൂടുതലായതിനാല്‍ ഒന്നും പാഴാകുന്നില്ല എന്ന് ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ മേധാവി സുനില്‍ രാജധ്യക്ഷ പ്രതികരിച്ചു. മുംബൈയില്‍ 45 രക്ത ബാങ്കുകള്‍ ഉണ്ടെങ്കിലും 15 എണ്ണത്തില്‍ മാത്രമേ പ്ലേറ്റിലെറ്റുകള്‍ സ്വീകരിക്കാനുള്ള സൗകര്യം ഉള്ളൂ. രക്തം കട്ടപിടിപ്പിക്കുന്ന കോശങ്ങളാണ് പ്ലേറ്റ്ലെറ്റുകള്‍. കീമോതെറാപ്പി, റേഡിയേഷന്‍ തുടങ്ങിയ കാന്‍സര്‍ ചികിത്സ മാര്‍ഗ്ഗങ്ങള്‍ മൂലമാണ് ഈ കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നത്.

shortlink

Post Your Comments


Back to top button