Latest NewsBeauty & Style

മുഖസൗന്ദര്യത്തിന് തക്കാളി ഫേസ് പാക്ക്

മുഖക്കുരുവും പാടുകളുമില്ലാത്ത, തിളങ്ങുന്ന മൃദുലമായ ചര്‍മ്മം എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കുന്നവരാണ് മിക്കവരും. ചെറിയ പ്രശ്‌നങ്ങള്‍ക്ക് പോലും ബ്യൂട്ടി പാര്‍ലര്‍ തേടി പോവുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇത്തരം പ്രതിസന്ധിക്കെല്ലാം പരിഹാരം കാണുന്നതിന് ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്.

പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ക്കായിരിക്കണം സൗന്ദര്യസംരക്ഷണത്തില്‍ പ്രാധാന്യം നല്‍കേണ്ടത്. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തക്കാളി അല്പം മുന്നിലാണ്. തക്കാളി കൊണ്ട് നമുക്ക് പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താം. തക്കാളി ഉപയോഗിക്കുന്നവര്‍ക്ക് സൗന്ദര്യ സംരക്ഷണം ഒരിക്കലും ഒരു വെല്ലുവിളിയായി തീരില്ല. തക്കാളിയില്‍ തയ്യാറാക്കാവുന്ന ചില ഫേസ്പാക്കകളെക്കുറിച്ച് അറിയാം.

സൗന്ദര്യ സംരക്ഷണത്തില്‍ മുഖക്കുരു പലപ്പോഴും ഒരു വില്ലനാണ്.. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയുണ്ടെങ്കിലും ഇവയില്‍ പ്രധാനപ്പെട്ടതാണ് തക്കാളി ഫേസ്പാക്ക്. അരക്കഷ്ണം തക്കാളി നല്ലതു പോലെ പേസ്റ്റ് രൂപത്തില്‍ ആക്കിയത്, അല്‍പം ജോജോബ ഓയില്‍, ടീ ട്രീ ഓയില്‍ എന്നിവ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ചുപിടിപ്പിക്കുക. ഇത് മുഖക്കുരുവിനെ പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

നിറം കുറവാണെന്ന സങ്കടം നിങ്ങള്‍ക്കുണ്ടോ. എങ്കില്‍ മികച്ചതാണ് തക്കാളിയും തേനും. ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഈ തക്കാളി ഫേസ്പാക്ക്. തക്കാളിയും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ശുദ്ധജലത്തില്‍ ഇത് കഴുകിക്കളയുക. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button