ഒരു കിലോ കപ്പയ്ക്ക് എത്ര രൂപ വരും. ഇതിപ്പോള്‍ എന്താ ഇത്ര ചോദിക്കാന്‍ എന്നല്ലേ? കാരണം ഉണ്ട്. 25 രൂപ മുതല്‍ 30 രൂപവരെയാണ് നമ്മുടെ നാട്ടില്‍ കപ്പ അഥവാ മരച്ചീനിയുടെ വില. എന്നാല്‍ കിലോയ്ക്ക് 429 രൂപ വിലയുള്ള മരച്ചീനിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഞെട്ടേണ്ട. എന്നാല്‍ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോണ്‍ ഇന്ത്യയില്‍ കഴിഞ്ഞ ദിവസം കപ്പയക്ക് 429 രൂപയായിരുന്നു. അതും വന്‍ വിലക്കിഴിവില്‍. 499 രൂപയുടെ കപ്പയാണ് 14 ശതമാനം ഡിസ്കൗണ്ടില്‍ 70 രൂപ കുറച്ച് 429യ്ക്ക് വില്‍ക്കുന്നത്. 489 രൂപയുടെ കപ്പ 18 ശതമാനം വിലക്കുറവില്‍ 399 രൂപയ്ക്കും ലഭിക്കും. ഇതിനു പുറമെ 49 രൂപ ഷിപ്പിംഗ് ചാര്‍ജ്ജും ഇവര്‍ ഈടാക്കുന്നുണ്ട്. മാര്‍ക്കറ്റില്‍ ഇന്നത്തെ കപ്പയുടെ ഏറ്റവും കൂടിയ വില കിലോയ്ക്ക് വെറും 30 രൂപ ആയിരിക്കെയാണ് ഓണ്‍ലൈന്‍ സൈറ്റിലെ ഈ കൊള്ള.
തിരുവനന്തപുരം നഗരത്തിലെ ചില്ലറവില്പന വിലയാണ് 30 രൂപ. കപ്പ കര്‍ഷകര്‍ നേരിട്ട് വില്‍ക്കുന്നത് അതിലും കുറഞ്ഞ വിലയ്ക്കാണ് എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. Hishopie Natural എന്ന പേരിലാണ് ഈ ഓണ്‍ലൈന്‍ വിപണന സ്ഥാപനം ആമസോണില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments