Latest NewsKerala

മലയാളികളോട് ക്ഷമ ചോദിച്ച് സണ്ണി ലിയോണ്‍ : കൊച്ചിയിലെ പ്രണയദിന ആഘോഷത്തില്‍ നിന്നും സണ്ണി ലിയോണ്‍ പിന്മാറി

കൊച്ചി: കൊച്ചിയില്‍ നടക്കാനിരുന്ന വാലന്റെയ്ന്‍സ് ഡേ നൈറ്റില്‍ നിന്നും സണ്ണിലിയോണ്‍ പിന്മാറി. വ്യാഴാഴ്ച വൈകീട്ട് നടക്കേണ്ട ഷോയില്‍ നിന്നാണ് താരത്തിന്റെ പിന്മാറ്റം. ഇത് സംബന്ധിച്ച് താരം തന്നെ ട്വിറ്ററില്‍ കുറിച്ചത്. പരിപാടിയുടെ പോസ്റ്റര്‍ ചുവപ്പ് ക്രോസ് മാര്‍ക്ക് ഇട്ടാണ് താരം ട്വിറ്ററില്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കിയത്.

‘ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലന്റെയ്ന്‍സ് ഡേ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്മാറുന്നത് എന്നാണ് സണ്ണി പറയുന്നത്. അതേസമയം പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ്, വലിയ തുകയ്ക്ക് ടിക്കറ്റുകള്‍ വിറ്റ പരിപാടിയില്‍ നിന്നും സണ്ണി പിന്മാറാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, മാര്‍ച്ച് 2ന് കൊച്ചിയില്‍ നടക്കുന്ന ഒരു അവാര്‍ഡ് നിശയില്‍ താന്‍ എത്തുമെന്നും സണ്ണി ട്വിറ്റര്‍ വ്യക്തമാക്കി. അങ്കമാലി ആഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് സണ്ണിലിയോണ്‍ പങ്കെടുക്കുന്ന വാലന്റെയ്ന്‍സ് ഡേ ആഘോഷം നടക്കേണ്ടിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button