കണ്ണൂർ : മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ തളിപ്പറമ്പ് പട്ടുവം അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ കോടതി മാറ്റണമെന്ന് സിബിഐ. വിചാരണ കൊച്ചി സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്ന് സി.ബി.ഐ. തലശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് സി.ബി.ഐ ഇക്കാര്യം ആവശ്യപ്പെട്ടത്. ടി.വി രാജേഷ് എം.എല്‍.എ ഉള്‍പ്പെടെ അഞ്ച് പേര് കോടതിയില്‍ ഹാജരായിരുന്നു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ഷുക്കൂറിന്റെ കൊലപാതകം കൃത്യമായ അസൂത്രണത്തോടെയാണെന്നായിരുന്നു സിബിഐ കണ്ടെത്തൽ. കല്ലേറിൽ പരിക്കേറ്റ് ചികിത്സ തേടിയ പി. ജയരാജനും ടി.വി. രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വച്ച് ഗൂഢാലോചന നടത്തി നിർദേശം നൽകുകയും സിപിഎം പ്രാദേശിക നേതാക്കൾ കൃത്യം നടത്തുകയുമായിരുന്നെന്നാണ് സിബിഐ വാദം. ഗൂഢാലോചന നടത്തിയതിന് കൃത്യമായ തെളിവുകളും സാക്ഷി മൊഴികളും ഉണ്ടെന്നുമാണ് സിബിഐ അവകാശവാദം.
Post Your Comments