കു റഞ്ഞ ബഡ്ജറ്റിലുളള ഷവോമിയുടെ നോട്ട് ശ്രേണിയില്‍ പെടുന്ന ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. ചെെന വിപണിയില്‍ വലിയ വില്‍പ്പന കൊയ്ത മോഡലാണ് ഈ മാസം അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ പോകുന്നത്. വ്യത്യസ്ത പെര്‍ഫോമന്‍സ് ശ്രേണിയിലുളള ഫോണുകളാണ് ഷവോമി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഈ ഫെബ്രുവരി മാസം 28 നാണ് ഔദ്ധ്യോഗികമായി വിപണിയിലിറക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം ചൈനയില്‍ പുറത്തിറക്കിയ റെഡ്മി നോട്ട് 7 മൂന്നാഴ്ചയ്ക്കുള്ളില്‍ പത്ത് ലക്ഷം ഫോണ്‍ വിറ്റഴിഞ്ഞിരുന്നു.
3 ജിബി റാംമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമുളള മോഡലിന് അവര്‍ 10,500 രൂപയാണ് വില ഇട്ടിരിക്കുന്നത്.
നാല് ജിബി റാമിന്റേയും ആറ് ജിബി റാമിന്റേയും രണ്ട് മോഡലുകള്‍ കൂടി ഷവോമി വിപണിയിലെത്തിക്കുന്നുണ്ട്. നാല് ജിബി റാം, 64 ജിബി സ്റ്റോറേജ് മോഡലിന് ഏകദേശം 12,400 രൂപയും ആറ് ജിബി റാം, 64 ജിബി സ്റ്റോറേജ് പതിപ്പിന് 14,500 രൂപയുമാണ് വില.
അന്തിമവിലയെക്കുറിച്ച് തീരുമാനമായില്ലെങ്കിലും ചൈനീസ് വിപണിയിലെ വിലയ്ക്ക് തന്നെ ഇന്ത്യയിലും വില്‍ക്കാനാണ് കമ്ബിനി ലക്ഷ്യമിടുന്നത്.
Your answer to when is #RedmiNote7 launching is finally here! Unleashing the #ǝɟᴉ7ƃnɥʇ on 28th Feb 2019.
Register to buy the ticket for the launch event: https://t.co/ulSUeJlVgI. Limited seats! pic.twitter.com/GwfWwVMBvh— Xiaomi India (@XiaomiIndia) February 14, 2019
Post Your Comments