ഫുജൈറ•ഫുജൈറയില്‍ മനുഷ്യക്കടത്ത് കേസില്‍ രണ്ട് പുരുഷന്മാര്‍ക്കും നാല് സ്ത്രീകള്‍ക്കും ജയില്‍ ശിക്ഷ. ആറുമാസം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള ശിക്ഷയാണ് ലഭിച്ചത്.
ശിക്ഷിക്കപ്പെട്ട യുവതികളെല്ലാം ആഫ്രിക്കന്‍ വംശജരാണ്. ഇരയായ യുവതിയെ ജോലിക്കെന്ന പേരിലാണ് പ്രതിയായ ഒരു യുവതി യു.എ.ഇയില്‍ എത്തിച്ചത്.
യു.എ.ഇയില്‍ എത്തിയപ്പോള്‍, തന്റെ സുഹൃത്തും മറ്റു യുവതികളും വേശ്യാവൃത്തി നടക്കുന്ന ഫ്ലാറ്റിലാണ് താമസിക്കുന്നതെന്ന സത്യം ഇരയായ യുവതി മനസിലാക്കി. വേശ്യാവൃത്തിയിലേക്ക് ഇറങ്ങാന്‍ ഇവര്‍ യുവതിയെ നിര്‍ബന്ധിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് ടീം ഫ്ലാറ്റില്‍ നടത്തിയ റെയ്ഡില്‍ പ്രതികള്‍ വലയിലാകുകയായിരുന്നു. മുഖ്യപ്രതിയായ പുരുഷനെ അറസ്റ്റ് വാറന്റ് ഇറക്കിയ ശേഷമാണു അറസ്റ്റ് ചെയ്തത്. ഇയാളും രണ്ടാം പ്രതിയായ ആളുമാണ് ഫ്ലാറ്റിലെ വേശ്യാലയം നടത്തിയിരുന്നതും ഇടപാടുകാരെ എത്തിച്ചിരുന്നതും. ഇരുവര്‍ക്കും മൂന്ന് വര്‍ഷം വീതം ജയില്‍ ശിക്ഷ ലഭിച്ചു.
Post Your Comments