ലക്നൗ : വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ പ്രിയങ്ക ഗാന്ധി. പ്രചാരണത്തിനും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുമാണ് ശ്രദ്ധ ചെലുത്തുന്നത്. പാർട്ടിപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഏറെ സ്വാധീനമുള്ള കിഴക്കൻ യുപിയിൽ പ്രചാരണം ശക്തമാക്കാനാണ് പ്രിയങ്കയുടെ തീരുമാനം. യുപിയിൽ പാർട്ടിയെ ശക്തിപ്പെടുത്തുക മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പ്രിയങ്ക പറഞ്ഞു.
അമേത്തി അല്ലെങ്കില്‍ റായ്ബറേലി മണ്ഡലങ്ങളാണ് പ്രിയങ്കയ്ക്കായി കോണ്‍ഗ്രസ് കണ്ടുവെച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രിയങ്കയുടെ സജീവ രാഷ്ട്രീയപ്രവേശനം പോലും ഇതിന് വേണ്ടിയാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഒരുങ്ങുന്നതായി യുപിയില്‍ പ്രവര്‍ത്തകരുമായി പ്രിയങ്ക ഗാന്ധിയുടെ 16 മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ ചര്‍ച്ച ബുധനാഴ്ച അതിരാവിലെയാണ് നീണ്ടുനിന്നത്. താന്‍ ലക്ഷ്യമിടുന്നത് തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണം, ഫലം കോണ്‍ഗ്രസിന് അനുകൂലമാക്കുന്നതിനെ കുറിച്ചും പ്രവര്‍ത്തകരില്‍ നിന്നും ആശയം തേടുകയായിരുന്നുവെന്ന് പ്രിയങ്ക വ്യക്തമാക്കിയത്.
Post Your Comments