കൊച്ചി: കോതമംഗലം ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭകൾ തമ്മിലുള്ള പള്ളിത്തര്‍ക്ക വിഷയത്തിൽ പോലീസിനെ വിമർശിച്ച് കോടതി. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ കോടതി ഉത്തരവ് നടപ്പാക്കാന്‍ എന്ത് തടസ്സമാണ് ഉള്ളതെന്ന് പോലീസിനോട് കോടതി ചോദിച്ചു. കോതമംഗലം ചെറിയ പള്ളിയുടെ സുരക്ഷ സിആര്‍പിഎഫിനെ ഏല്‍പ്പിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി
പോലീസിനെതിരെ സംസാരിച്ചത്.
ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോളിന് പള്ളിയില്‍ പ്രവേശിക്കുന്നതിന് സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും അത് നൽകാത്തത് എന്തെയെന്ന് കോടതി ചോദിച്ചു. ഫെബ്രുവരി 19 ന് മൂവാറ്റുപുഴ ഡിവൈഎസ്‌പി നേരിട്ട് ഹാജരായി രേഖാമൂലം വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. സുരക്ഷ നല്‍കാന്‍ രണ്ട് കോടതികളില്‍ നിന്നും നേരത്തെ ഉത്തരവുണ്ടായിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും കോടതി ചോദിക്കുകയുണ്ടായി.
Post Your Comments