ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടി തലവന്‍ മുലായം സിംഗ് യാദവിന്റെ പ്രധാനമന്ത്രിയെ ഉയര്‍ത്തിക്കൊണ്ടുളള പരാമര്‍ശത്തില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രി രബിര്‍ ദേവി പ്രതികരിച്ചു. പ്രായമായതിനാല്‍ അദ്ദേഹത്തിന്‍റെ ഓര്‍മ്മ ശരിയായ ഗതിയില്‍ അല്ലെന്നും ആയതിനാല്‍ തന്നെ മോദിയെ പ്രശംസിച്ചത് കാര്യമായി എടുക്കണ്ടായെന്നുമാണ് രബിര്‍ പ്രതികരിച്ചത്.
അടുത്ത തവണയും തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരണമെന്നും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകണമെന്നുമാണ് മുലായം ലോക്സഭയില്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് എഴുന്നേറ്റ് കെെകൂപ്പി മുലായത്തിന് നന്ദിയും അറിയിച്ചിരുന്നു.
ബിജെപി അധികാരത്തിലെത്തുകയും മോദി പ്രധാനമന്ത്രിയാകുകയും ചെയ്യുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും ലോക്സഭയില്‍ ഇതേ എംപിമാരെ വീണ്ടും കാണുമെന്നാണ് കരുതുന്നതെന്നും തന്‍റെ പാര്‍ലമെന്‍റിലെ വിടവാങ്ങള്‍ പ്രസംഗത്തില്‍ മുലായം ലോക്സഭയില്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് ലഖ്നൗവിലെ ബിജെപി പ്രവര്‍ത്തകര്‍ മുലായത്തിന് നന്ദി അറിയിച്ച് പോസ്റ്ററുകളും പതിച്ചിരുന്നു.
Post Your Comments