
മലമ്പുഴ: പൂന്തോട്ടത്തിലേക്കുള്ള കൈവരി നിര്‍മാണം പൂര്‍ത്തിയായി. കാര്‍ പാര്‍ക്കില്‍ നിന്ന് പൂന്തോട്ടത്തിലേക്കും തിരിച്ച് അക്വേറിയംവരെയുമുള്ള നടപ്പാതയ്ക്കാണ് കൈവരി നിര്‍മിച്ചത്. ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയില്‍ ഡിടിപിസിയാണ് പ്രവൃത്തി നടത്തിയത്.
മലമ്പുഴ പൂന്തോട്ടത്തിന്റെ പഴയ പ്രവേശനകവാടം മുതല്‍ പുതിയ കവാടത്തിന് സമീപത്തെ വലത്കര കനാല്‍വരെ 250 മീറ്ററില്‍ കൈവരി സ്ഥാപിച്ചു.
സന്ദര്‍ശകര്‍ക്ക് സുരക്ഷിതമായി ഗാര്‍ഡനിലേക്കും തിരിച്ച് അക്വേറിയം, റോപ്പ് വേ, വാനനിരീക്ഷണ കേന്ദ്രം എന്നിവിടങ്ങളിലേക്ക് ഇതിലൂടെ പോകാം. നടപ്പാതയില്‍ പല ഭാഗത്തും ടൈല്‍ ഇളകിയത് പ്രശ്‌നമാകുന്നു. ഇതുകൂടി പരിഹരിക്കണം.
Post Your Comments