Latest NewsIndia

VIDEO: വാലന്റൈന്‍സ് ദിനത്തില്‍ ഗുജറാത്തിലെത്തിയ രാഹുല്‍ ഗാന്ധിക്ക് സ്‌നേഹചുംബനം

ഗുജറാത്തില്‍ വല്‍സാഡില്‍ റാലിയില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ആരാധിക വക സര്‍പ്രൈസ് ഗിഫ്റ്റ്. രാഹുലിന്റെ കവിളില്‍ മുത്തം നല്‍കിയാണ് പാര്‍ട്ടി പ്രവര്‍ത്തക കൂടിയായ ആരാധിക തന്റെ സ്‌നേഹം പ്രകടിപ്പിച്ചത്.

റാലിക്ക് തൊട്ടുമുമ്പ് മറ്റ് വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം രാഹുലിനെ മാല ചാര്‍ത്തിക്കാന്‍ വേദിയിലെത്തിയപ്പോഴാണ് ഇവര്‍ രാഹുലിന് മുത്തം നല്‍കിയത്. അതേസമയം തന്റെ സഹജമായ സ്‌നേഹം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും വാലന്റൈന്‍സ് ഡേയുമായി ഇതിനൊരു ബന്ധവുമില്ലെന്നും അവര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

അറുപത് വയസിന് മേല്‍ പ്രായമുള്ള കശ്്മീര ബെന്‍ എന്ന സ്ത്രീയാണ് രാഹുലിനെ ചുംബിച്ചത്. കഴിഞ്ഞ 48 വര്‍ഷമായി കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് താനെന്നും രാഹുല്‍ തനിക്ക് സഹോദരനെപോലെയാണെന്നും അവര്‍ പറഞ്ഞു. വാലന്റൈന്‍സ് ഡേയുമായി ഇതിന് ബന്ധമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് അവര്‍ തന്റൈ മേല്‍വിലാസം വ്യക്തമാക്കിയത്. രാഹുല്‍ ഇവിടെയെത്തിയപ്പോള്‍ താന്‍ വളരെ ആശ്ചര്യപ്പെട്ടുപോയെന്നും തീര്‍ച്ചയായും രാഹുല്‍ വിജയിച്ച് അടുത്ത പ്രധാനമന്ത്രിയാകുമെന്നും അവര്‍ പറഞ്ഞു. വളരെ ചെറുപ്പമാണ് രാഹുലെന്നും തങ്ങള്‍ എല്ലാവരും രാഹുലിനെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നവരാണെന്നും കശ്മീരി ബെന്‍ വ്യക്തമാക്കി. എന്തായാലും കശ്മീരി ബെന്‍ രാഹുലിന് മുത്തം നല്‍കുന്ന ദൃശ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button