![](/wp-content/uploads/2019/02/jewel.jpg)
കാസര്‍കോട്: മോഷണ മുതല്‍ തിരിച്ചു നില്‍കി കള്ളൻ. കാസര്‍കോട് കാഞ്ഞങ്ങാടാണ് സംഭവം.
ഒഴിഞ്ഞവളപ്പിലെ രമേശന്റെ വീട്ടില്‍ നിന്നു മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ ഇന്ന് രാവിലെ വീട്ടുവളപ്പില്‍ നിന്നാണ് കണ്ടുകിട്ടുകയായിരുന്നു . എന്നാല്‍ സ്വര്‍ണത്തോടൊപ്പം നഷ്ടപ്പെട്ട അയ്യായിരം രൂപ തിരികെ കിട്ടിയില്ല.
നാലുദിവസം മുമ്പാണ് 25 പവന്‍ സ്വര്‍ണാഭരണങ്ങളും 5000 രൂപയും രമേശന്റെ വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടത്. രാത്രിയായിരുന്നു മോഷണം. ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ച് അയല്‍വാസികളുടെയടക്കം വിരലടയാള പരിശോധന നടത്താനിരിക്കെയാണ് മോഷണ മുതല്‍ വീട്ടുമുറ്റത്തെ തെങ്ങിന്‍ ചുവട്ടില്‍ നിന്ന് കണ്ടുകിട്ടയത്. ചെറിയൊരു പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണം. രാവിലെ രമേശന്റെ ഭാര്യയാണ് ബാഗ് കണ്ടത്. ആയല്‍വാസിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി ഹൊസ്ദുര്‍ഗ് പൊലീസ് അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം തൊണ്ടിമുതല്‍ കോടതിയില്‍ ഹാജരാക്കും.
Post Your Comments