ഉദായ്പൂര്‍: ജൂനിയര്‍ വിദ്യാര്‍ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചും നഗ്‌നരാക്കിയും അഞ്ച് മണിക്കൂര്‍ നീണ്ട റാഗിംഗിന് ഇരയാക്കിയ സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. രാജസ്ഥാന്‍ ഉദായ്പൂരിലെ നഴ്‌സിംഗ് കോളേജിലാണ് സംഭവം. ഗിരിരാജ് സിംഗ് (21), മോഹിത് (20), ഉദിത് കുമാര്‍ (20) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ പ്രതിയായ മറ്റൊരു വിദ്യാര്‍ഥി ഒളിവിലാണ്. സര്‍ക്കാരിന്റെ കീഴിലുള്ള രവീന്ദ്രനാഥ് ടാഗോര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണിവര്‍
അഞ്ച് മണിക്കൂര്‍ നീണ്ട റാഗിംഗ് ആണ് സീനിയര്‍ വിദ്യാര്‍ഥികള്‍ നടത്തിയ തെന്ന് പോലീസ് അറിയിച്ചു. ഇവരെ ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി കോളേജ് അധികൃതര്‍ അറിയിച്ചു.കൂടാതെ 25,000 വീതം ഓരോരുത്തരില്‍ നിന്ന് പിഴയായി ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.
Post Your Comments