ഇടുക്കി : പ്രളയത്തിൽ പൂർണമായും തകർന്ന വീട് നന്നാക്കാന്‍ സഹായം കിട്ടാത്തതിനാല്‍ വൃക്ക വില്‍ക്കാനൊരുങ്ങിയ വൃദ്ധദമ്പതികള്‍ക്ക് സഹായം. ഇടുക്കി അടിമാലി വെള്ളത്തൂവലില്‍ ജോസഫും കുടുംബവുമാണ് നിവൃത്തിയില്ലാതെ കടുംകൈ ചെയ്തത്. ഇടുക്കി ജില്ലാ കളക്ടർ ജോസഫിന്റെ വീട്ടിലെത്തി.അടിയന്തിര നടപടിയുണ്ടാകുമെന്ന് കളക്ടർ ജോസഫിന് ഉറപ്പ് നൽകി. നഷ്ടപരിഹാരം കണക്കാക്കിയതിൽ തെറ്റ് പറ്റിയോയെന്ന് പരിശോധിക്കുമെന്നും കളക്ടർ പറഞ്ഞു. എംഎൽഎ എസ് രാജേന്ദ്രനും ജോസഫിന്റെ വീട് സന്ദർശിക്കാനെത്തി.
വെള്ളത്തൂവല്‍ ടൗണിന് സമീപം പട്ടയമില്ലാത്ത നാല്‍പ്പതു സെന്റ് സ്ഥലമാണ് ജോസഫിനും ഭാര്യ ആലീസിനുമുള്ളത്. വീടിനോട് ചേര്‍ന്നുള്ള കടമുറികള്‍ വാടകയ്ക്ക് കൊടുത്തതായിരുന്നു വരുമാനമാര്‍ഗം. കനത്തമഴയില്‍ കടമുറികള്‍ തകരുകയും വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയും ചെയ്തു. ഭാര്യയുടെ സ്വര്‍ണ്ണം വിറ്റുകിട്ടിയ 60000 രൂപ കൊണ്ടാണ് മണ്ണ് നീക്കം ചെയ്തത്. കടമുറികള്‍ പുനര്‍നിര്‍മ്മിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് കയറിയിറങ്ങാത്ത ഓഫീസുകളില്ല. എല്ലായിടത്തും അവഗണനയായിരുന്നു മിച്ചമെന്ന് ജോസഫ് പറയുന്നു.
Post Your Comments