
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയെ ചൊല്ലിയുള്ള യാക്കോബായ-ഓര്‍ത്തഡോക്‌സ് അവകാശ തര്‍ക്കതിനിടെ സംഘർഷം. പ്രാര്‍ത്ഥനയ്ക്കായെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികളെ യാക്കോബായ വിഭാഗം പള്ളിയുടെ പ്രധാന കവാടമടച്ച് തടയുകയായിരുന്നു. തുടർന്ന് ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷമൊഴിവാക്കാന്‍ വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്തു. .
യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ നേരത്തേയുണ്ടാക്കിയ ഒത്തുതീര്‍പ്പനുസരിച്ച് ആറുമണിമുതല്‍ എട്ടരവരെയുള്ള സമയം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പ്രാര്‍ത്ഥനയ്ക്കായി അനുവദിച്ചിരുന്നതാണ്. എന്നാല്‍ 1934 ലെ ഭരണഘടനയനുസരിച്ച് പള്ളി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദമാണ് ഓര്‍ത്തഡോക്‌സ് വിഭാഗം ഉയര്‍ത്തുന്നത്.മുഴുവന്‍ സമയവും ആരാധനയ്ക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയില്‍ നിന്ന് ഇവര്‍ അനുകൂല വിധിയും സമ്പാദിച്ചു.
ഇതോടെയാണ് ഇവര്‍ക്ക് അനുവദിച്ച സമയത്തിലുള്‍പ്പെടെ കയറാന്‍ അനുവദിക്കില്ലെന്നും ബഥേല്‍ സുലോക്കോ പള്ളി പാരമ്പര്യമായി യാക്കോബായ വിഭാഗത്തിന്റെതാണെന്നുമുള്ള നിലപാട് മറുവിഭാഗവും ശക്തമാക്കിയത്.ഇതിനെ തുടര്‍ന്നാണ് ഓര്‍ത്തഡോക്‌സുകാരെ പള്ളിയില്‍ കയറ്റാതെ ഗേറ്റ് അടച്ചിട്ടത്, ഇതേ സമയത്തുതന്നെ ഇരുനൂറോളം വരുന്ന യാക്കോബായ വിഭാഗം വിശ്വാസികള്‍ പള്ളിക്കകത്ത് പ്രാര്‍ത്ഥനാ യജ്ഞവുമായി ഒത്തുക്കൂടുകയും ചെയ്തു .
Post Your Comments