Latest NewsIndia

മലയാളികള്‍ സ്‌കൂളില്‍ പോയതുകൊണ്ടാണ് പ്രേം നസീര്‍ മുഖ്യമന്ത്രിയാവാഞ്ഞത് – ചാരുഹാസന്‍

കൊച്ചി: മലയാളികളുടെ രാഷ്ട്രീയ സിനിമാ ബോധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ കമലഹാസന്റെ ജ്യേഷ്ഠനും നടി സുഹാസിനിയുടെ പിതാവുമായ ചാരുഹാസന്‍. തമിഴ്‌നാട്ടുകാര്‍ സിനിമാ തിയേറ്ററില്‍ പോയപ്പോള്‍ മലയാളികള്‍ സ്‌കൂളില്‍ പോയതുകൊണ്ടാണ് കേരളത്തില്‍ പ്രേംനസീറിനെപ്പോലെയുള്ള സിനിമാ താരങ്ങള്‍ മുഖ്യമന്ത്രിയാകാത്തതെന്ന് ചാരുഹാസന്‍ പറഞ്ഞു. കൊച്ചിയില്‍ നടന്ന കൃതി പുസ്തകോത്സവത്തിലെ സംവാദത്തിലാണ് ചാരുഹാസന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

‘ മലയാളികള്‍ സ്‌കൂളില്‍ പോയപ്പോള്‍ തമിഴ്നാട്ടുകാര്‍ സിനിമാ തിയ്യറ്ററുകളിലേക്കായിരുന്നു പോയത്. ഞാന്‍ സിനിമയില്‍ വരുന്ന കാലത്ത് തമിഴ്നാട്ടില്‍ 3,000 തിയ്യറ്ററുകള്‍ ഉണ്ടായിരുന്നു. ഇന്ത്യ മൊത്തം 10,000 മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ഓര്‍ക്കണം. രാജ്യത്തെ 10 ശതമാനത്തില്‍ താഴെ മാത്രം ആളുകളുള്ള തമിഴ്നാട്ടില്‍ 30 ശതമാനം തിയ്യറ്ററുകളുണ്ടായിരുന്നു. കേരളത്തില്‍ 1,200 ഉം കര്‍ണാടകത്തില്‍ 1,400 ഉം തിയറ്ററുകള്‍ ഉണ്ടായിരുന്നു. ഭാഗ്യവശാല്‍ നിങ്ങള്‍ക്കിവിടെ സ്‌കൂളുകളുണ്ടായിരുന്നു. നിങ്ങള്‍ സ്‌കൂളില്‍പ്പോയി. തമിഴ്നാട്ടുകാര്‍ വികാരത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്. ഇന്ത്യ പൊതുവിലും അങ്ങനെ തന്നെ. എന്നാല്‍, കേരളീയര്‍ വിദ്യാസമ്പന്നരാണ്. അവര്‍ വികാരത്തിനല്ല പ്രാധാന്യം കൊടുക്കുന്നത് ‘. ചാരുഹാസന്‍ പറഞ്ഞു.

കമലഹാസന്‍ നിരീശ്വരവാദിയാകാന്‍ പ്രധാന കാരണം ഞാനാണ്. എന്നെക്കാള്‍ 24 വയസിന് ഇളയതാണ് കമല്‍. അതുകൊണ്ട് ആ സ്വാധീനം വലുതായിരിക്കും. ഈശ്വരവിശ്വാസം കുട്ടിക്കാലം മുതലുള്ള സ്വാധീനങ്ങളുടെയും ബന്ധങ്ങളുടെയും ഫലമായിട്ട് ഉണ്ടാകുന്നതാണെന്നും ചാരുഹാസന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button