ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ കൂട്ടുപ്രതി രാജീവ് സക്സേനയ്ക്ക് കര്‍ശന ഉപാധികളോടെ ഡല്‍ഹി പട്യാല കോടതി ജാമ്യം അനുവദിച്ചു. . അനുവാദം കൂടാതെ ഡല്‍ഹി വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നുമാണ് സക്സേനക്ക് കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 7 ദിവസത്തെ ഇടക്കാല ജാമ്യമാണ് കോടതി നല്‍കിയിരിക്കുന്നത്. വിവിധ ആരോഗ്യകാരണങ്ങള്‍ ഉന്നയിച്ചാണ് സക്സേന ജാമ്യാപേക്ഷ നല്‍കിയിരുന്നത്.
ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വ്യവസായിയാണ് സക്സേന. അദ്ദേഹം അന്വേഷണസംഘവുമായി സഹകരിക്കുന്നുണ്ടെന്നും പലരുടെയും പങ്ക് ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇഡിക്കുവേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.പി. സിംഗ് ബുധനാഴ്ച കോടതിയെ അറിയിച്ചിരുന്നു.
3,600 കോടി രൂപയുടെ അഴിമതിക്കേസില്‍ സക്സേനയെ മാപ്പുസാക്ഷിയാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്(ഇഡി) നീക്കം ആരംഭിച്ചിരുന്നു. അതിനാല്‍ സക്സേനയുടെ ജാമ്യാപേക്ഷയെ പ്രതിരോധിക്കേണ്ട കാര്യമില്ലെന്ന് ഇഡി ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരുന്നു.
Post Your Comments