എയര്‍ ഇന്ത്യയുടെ ബഹ്‌റൈന്‍-കണ്ണൂര്‍ സര്‍വീസ് ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കും. കുവൈറ്റ് വഴിയാണ് കണ്ണൂരിലേക്ക് എത്തുക. ആദ്യഘട്ടത്തില്‍ തിങ്കള്‍, ശനി ദിവസങ്ങളിൽ മാത്രമായിരിക്കും സർവീസ് നടത്തുന്നത്. രാവിലെ 10.10 ന് ബഹ്‌റൈന്‍ പുറപ്പെട്ട് കുവൈറ്റ് വഴി വൈകുന്നേരം 7:10ന് വിമാനം കണ്ണൂരിലെത്തും. രാവിലെ 7:10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന സര്‍വീസ് നേരിട്ട് ബഹ്‌റൈന്‍ സമയം 9:10ന് ബഹ്‌റൈനില്‍ എത്തിച്ചേരും.
Post Your Comments