KeralaLatest News

ശോഭനാ ജോർജിനോട് 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹൻലാൽ

തിരുവനന്തപുരം : ശോഭനാ ജോർജിനോട് 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ മോഹൻലാൽ. ചര്‍ക്കയിൽ നൂൽ നൂല്‍ക്കുന്നതായി അഭിനയിച്ച് പ്രമുഖ മുണ്ടുനിര്‍മ്മാണ കമ്പനിയുടെ പരസ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതിന് സംസ്ഥാന ഖാദി ബോര്‍ഡ് മുണ്ട് നിര്‍മ്മാണ കമ്പനിക്കും മോഹൻലാലിനും നേരത്തെ നോട്ടീസ് അയച്ചിരുന്നു.

ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോയാതൊരു ബന്ധവുമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ഉപയോഗിക്കുന്നത് തെറ്റാണെന്നാണ് അന്ന്‍ സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് വ്യക്തമാക്കിയിരുന്നത്. സംഭവത്തിൽ മോഹൻലാലിന് വക്കീൽ നോട്ടീസ് അയച്ചതോടെ പരസ്യം കമ്പനി പിൻവലിച്ചിരുന്നു.

എന്നാൽ വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി പ്രശസ്ത സ്ഥാപനത്തേയും തന്നെയും അപകീര്‍ത്തിപ്പെടുത്തിയ ശോഭനാജോര്‍ജ്ജ് പരസ്യമായി മാപ്പ് പറയണമെന്ന് മോഹൻലാൽ ആവശ്യപ്പെടുകയായിരുന്നു. മുൻനിര പത്രങ്ങളിലും ചാനലുകളിലും മാപ്പപേക്ഷ നൽകാൻ തയ്യാറായില്ലെങ്കിൽ അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളേക്ക് കടക്കുമെന്നും മോഹൻലാൽ ശോഭനാ ജോർജിനയച്ച നോട്ടീസിൽ മുന്നറിയിപ്പുണ്ട്.

2018 നവംബര്‍ 22 എന്ന് തീയതി ഇട്ട് അയച്ച വക്കീൽ നോട്ടീസ് കൈപ്പറ്റിയെങ്കിലും പ്രതികരിക്കാൻ ഖാദിബോര്‍ഡ് തയ്യാറായിട്ടില്ലെന്നാണ് വിവരം. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് മോഹൻലാലിന്റെ നിലപാടെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button