KeralaNews

കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായുള്ള 181 വീടുകളുടെ താക്കോല്‍ദാനം ഉടന്‍

 

തിരുവനന്തപുരം: നൂറ്റാണ്ടിലെ മഹാ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കുന്ന സഹകരണ വകുപ്പിന്റെ ‘കെയര്‍ ഹോം’ പദ്ധതി അതിന്റെ ഫലപ്രാപ്തിയിലേക്ക് എത്തുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രളയം തകര്‍ത്ത ജീവിത യാഥാര്‍ഥ്യങ്ങളുടെ മുന്നില്‍ സര്‍വ്വതും നഷ്ടപ്പെട്ട് ‘ഇനിയെന്ത്?’ എന്നാകുലപ്പെട്ട് നിന്നിരുന്ന ജനങ്ങളുടെ മുന്നിലേക്ക് സഹകരണ മേഖല നീട്ടിയ സഹായഹസ്തമായിരുന്നു ‘കെയര്‍ കേരള’. ‘കെയര്‍ കേരള’യിലെ പ്രധാന പദ്ധതി ആണ് ‘കെയര്‍ ഹോം’.

പ്രളയദുരന്തത്തില്‍ 7,000-ലധികം പേര്‍ക്ക് സമ്പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ടുവെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ സമ്പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ട 2000 കുടുംബങ്ങള്‍ക്ക് പുതിയ വീട് വച്ച് നല്‍കുകയാണ് ‘കെയര്‍ ഹോം’ പദ്ധതിയിലൂടെ സഹകരണ വകുപ്പ് ലക്ഷ്യമിട്ടത്. നിര്‍മ്മാണം ആരംഭിച്ചതില്‍ 181 വീടുകള്‍ അന്തിമഘട്ടത്തിലെത്തി. അവസാന മിനുക്കുപണികള്‍ നടത്തി ഇവ താക്കോല്‍ ദാനത്തിനായി സജ്ജമാവുകയാണ്. 270 വീടുകളുടെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായി അവസാനഘട്ട പ്രവര്‍ത്തനത്തിലേക്ക് കടന്നു കഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button