Latest NewsGulf

കെട്ടിടങ്ങളുടെ സുരക്ഷ ; കടുത്ത നടപടികള്‍ കൈകൊള്ളും

ഷാര്‍ജയില്‍ കെട്ടിടങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം കടുത്ത നടപടികള്‍ക്ക് ഒരുങ്ങുന്നു. അപകടം വരുത്തി വെക്കുന്നവരില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഏഷ്യന്‍ വംശജരാണ് കൂടുതല്‍. തീപിടിത്ത സാഹചര്യവും മറ്റും ഒഴിവാക്കുന്നതിന് വിവിധ ഭാഷകളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കും.കെട്ടിടത്തിന് മുനിസിപാലിറ്റിയില്‍ നിന്നുമുള്ള ലൈസന്‍സ് കിട്ടിയാലുടന്‍ സിവില്‍ ഡിഫന്‍സില്‍ നിന്നും അംഗീകാരം വാങ്ങിക്കണം. ഇത് പലരും പാലിക്കുന്നില്ലെന്ന് അധികൃതര്‍ കണ്ടെത്തി. സുരക്ഷാ ക്രമീരണങ്ങളുടെ നിലവാരമനുസരിച്ച് കെട്ടിടങ്ങളില്‍ ചുവപ്പ്, മഞ്ഞ്, പച്ച എന്നിങ്ങനെ സ്റ്റിക്കറുകള്‍ പതിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.

അഗ്‌നിബാധ, ബാല്‍ക്കണിയില്‍ നിന്ന് കുട്ടികള്‍ വീണ് മരിക്കുന്ന സംഭവം തുടങ്ങിയവയൊക്കെ സുരക്ഷാ ക്രമീകരണങ്ങളിലെ അപാകതയുടെ തെളിവുകളാണെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം കണക്കാക്കുന്നു.അടുത്തിടെ ഷാര്‍ജയിലെ ഒരു വില്ലയില്‍ അഗ്‌നിബാധയുണ്ടായതിനെ തുടര്‍ന്ന് അഞ്ച് പേര്‍ മരിക്കാനിടയായ സംഭവം വലിയ സുരക്ഷാ വീഴ്ചയാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിയമ ലംഘകര്‍ വലിയ ഫൈന്‍ ഒടുക്കേണ്ടിവരുമെന്ന് ഷാര്‍ജ ഫയര്‍ ആന്‍ഡ് സേഫ്റ്റി പ്രൊട്ടക്ഷന്‍ ഡയറക്ടര്‍ ജനറല്‍ സമി ഖമിസ് അല്‍ നഖ് ബി പറഞ്ഞു. സിവില്‍ഡിഫന്‍സ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button