കോഴിക്കോട് : എസ്എഫ്ഐ നേതാക്കളുടെ വീട് ആക്രമണത്തിനിരയായി. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. എസ് എഫ്ഐ ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ.കിഷോര്‍, സഹോദരന് ഏരിയാ പ്രസിഡണ്ട് പി.കെ.അരുണ്‍ എന്നിവരുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമം. വീടിന്റെ ജനല്‍ചില്ലുകള്‍ക്കും ടൈല്‍സിനും കേട്പാട് പറ്റിയിട്ടുണ്ട്. വീടിന്റെ മുറ്റത്തുള്ള സിപിഎം സ്തൂപവും തകര്‍ത്ത നിലയിലാണ്. മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.
Post Your Comments