തിരുവനന്തപുരം: ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന സൂചന നല്‍കി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്- സി.പി.എം ധാരണയ്ക്കായി നീക്കങ്ങള്‍ സജീവമാകുന്നതിനിടെയാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം. ഇ.അഹമ്മദ് അനുസ്മരണ വേദിയിലായിരുന്നു നേതാക്കളുടെ പ്രതികരണം.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മതേതര പാര്‍ട്ടികളുടെ സഖ്യം ഉണ്ടാക്കണമെന്നായിരുന്നു ആന്റണിയുടെ ആവശ്യം. സഖ്യം സാധ്യമല്ലെങ്കില്‍ മാത്രം സംസ്ഥാനങ്ങളില്‍ പരസ്പരം മത്സരിക്കാമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. 2004ല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് എത്തിയ 57 ഇടത് അംഗങ്ങള്‍ യു.പി.എ സര്‍ക്കാരിന് പിന്തുണ നല്‍കിയത് ഓര്‍മ്മിച്ചു കൊണ്ടായിരുന്നു യെച്ചൂരി ഇക്കാര്യം പറഞ്ഞത്. ബി.ജെ.പിയെ അധികാരത്തില്‍ നിന്നിറക്കാന്‍ പ്രതിപക്ഷ കൂട്ടായ്മ ഒരുങ്ങുന്നതായി ശരദ് യാദവും ജെ.ഡി.എസ് നേതാവ് ഡാനിഷ് അലിയും കൂട്ടിച്ചേര്‍ത്തു.
Post Your Comments