ന്യൂഡല്‍ഹി: നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമത്ത് സംസ്ഥാനത്ത് നടന്ന ഏറ്റുമുട്ടലുകളില്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അതേസമയം നേരത്തേ ഈ ഇരുപത് ഏറ്റുമുട്ടലുകളെ കുറിച്ച് ജസ്റ്റിസ് എച്ച് എസ് ബേദി സമിതി അന്വേഷിച്ചതിനെ തുടര്‍ന്ന് ഇതില്‍ മൂന്നെണം വ്യാജമാണെന്നു കണ്ടെത്തിയിരുന്നു.
ഈ ഏറ്റുമുട്ടകളില്‍ ഏര്‍പ്പെട്ട 10 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനാണ് ശുപാര്‍ശ. ഏറ്റുമുട്ടലുകള്‍ വംശഹത്യയുടെ ഭാഗമല്ലെന്നും സംസ്ഥാന ഭരണത്തില്‍ ഉള്ളവരോ രാഷ്ട്രീയക്കാരോ ഇടപെട്ടതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകനായിരുന്ന ബി ജി വര്‍ഗീസ്, കവി ജാവേദ് അക്തര്‍ എന്നിവരാണ് ഏറ്റുമുട്ടലുകളില്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി നല്‍കിയിരിക്കുന്നത്. അതേസമയം അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കോടതി നിര്‍ദേശ പ്രകാരം ഹര്‍ജികാര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.
Post Your Comments