ഹജ്ജ് വേളയില്‍ മശാഇര്‍ ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ അധികമായി ഈടാക്കിയ തുക തീര്‍ഥാടകര്‍ക്ക് തിരിച്ചു നല്കാന് നിര്‍ദേശം. സേവന സ്ഥാപനങ്ങള്‍ക്ക് ഹജ്ജ് ഉംറ മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്. ഹജ്ജ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മേന്മ ഉറപ്പ് വരുത്താനും നിര്‍ദേശമുണ്ട്.സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നിര്‍ദേശമെന്നു പ്രാദേശിക പത്രം വ്യക്തമാക്കി.
ഇന്നു മുതല്‍ ഈ മാസം 22 വരെ ഇതിനു സമയം നിര്‍ണയിച്ചിട്ടുണ്ട്. കാശ് മടക്കികൊടുത്തതും അല്ലാത്തതും സംബന്ധിച്ച വിവരങ്ങളും മടക്കികൊടുക്കാതിരിക്കാനുള്ള കാരണവും സ്ഥാപനങ്ങള്‍ അറിയിക്കണം. ഹജ്ജ് സേവന സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മേന്മ വിലയിരുത്തുേമ്പാള്‍ ഇതും കൂടി പരിഗണിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഹജ്ജ് വേളയില്‍ 400 റിയാലാണ് മശാഇര്‍ ട്രെയിന്‍ ടിക്കറ്റ് നിരക്കായി ഇ-ട്രാക്ക് സംവിധാനത്തിലൂടെ തീര്‍ഥാടകരില്‍ നിന്നും ഈടാക്കിയത്. ഹജ്ജ് ഏജന്‍സികള്‍ അഥവാ മുതവിഫ് വഴി ഇന്ത്യന്‍ ഹാജിമാര്‍ അടക്കമുള്ള തീര്‍ഥാടകര്‍ക്ക് ലഭിച്ച ടിക്കറ്റ്നു 250 റിയാലാണ് ഈടാക്കിയുള്ളൂ. ഈ സാഹചര്യത്തിലാണ് സംഖ്യ തിരിച്ചു നല്‍കാനുള്ള ഉത്തരവ്. ഇതില്‍വന്ന ബാക്കി സംഖ്യ തീര്‍ഥാടകര്‍ക്ക് മടക്കി നല്‍കണമെന്നാണ് ആഭ്യന്തര ഹജ്ജ് സേവന സ്ഥാപനങ്ങള്‍ക്ക് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
Post Your Comments