വാഷിംഗ്ടണ്‍: അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ് . വെനസ്വേലയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ അമേരിക്ക ഇടപെടരുതെന്നാവശ്യപ്പെട്ട് റഷ്യ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്കി. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവോര്വാണ് അമേരിക്കയ്ക്ക് ഇങ്ങനെ മുന്നറിയിപ്പ് നല്‍കിയത്. യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് ലവോര്‍വ് ഇക്കാര്യം ഓര്‍മിപ്പിച്ചത്.
വെനസ്വേലയിലെ പ്രശ്നങ്ങളില്‍ ഏതെങ്കിലും തരത്തില്‍ അമേരിക്ക ഇടപെടുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ലവോര്‍വ് ഓര്‍മിപ്പിച്ചു. വിഷയത്തില്‍ ഇരു രാജ്യങ്ങളും ഐക്യരാഷ്ട്രസഭയില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിനു പിന്നാലെയാണ് ലവോര്‍വ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്.
Post Your Comments