ബീഫ് എല്ലാവരുടെയും ഇഷ്ട ഭക്ഷണമാണ്. ബീഫ് കൊണ്ട് എന്ത് ഉണ്ടാക്കിയാലും നമ്മള്‍ കഴിക്കും. ഉച്ചയ്ക്കുള്ള ഊണിനായി ഇന്ന് ബീഫ് കൊണ്ടുള്ള സ്‌പെഷ്യല്‍ വിഭവമായാലോ…… നമുക്ക് തയ്യാറാക്കാം ബീഫ് ചോപ്‌സി
തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍…
ബീഫ് – അര കിലോ
സോയ സോസ് – 2 ടേബിള്‍സ്പൂണ്‍
ഓയെസ്റ്റര്‍ സോസ് – 1 ടേബിള്‍സ്പൂണ്‍
സ്പ്രിങ് ഒനിയന്‍ – 1 ടേബിള്‍സ്പൂണ്‍
കൂണ്‍ – കാല്‍ കപ്പ്
കാബേജ് – കാല്‍ കപ്പ്
ക്യാരറ്റ് – കാല്‍ കപ്പ്
വെള്ളരിക്ക – കാല്‍ കപ്പ്
സവാള – 1 എണ്ണം
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൊടി – ഒരു നുള്ള്
കോണ്‍ ഫ്‌ലോര്‍ – ഒരു ടീസ്പൂണ്‍
എള്ളെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
ബീഫ് അല്പം ഉപ്പും കുരുമുളകുമിട്ട് എണ്ണയില്‍ വറുത്തു മാറ്റി വെക്കാം. പച്ചക്കറികള്‍ എല്ലാം നീളത്തില്‍ അരിഞ്ഞു വയ്ക്കണം. വറുത്ത എണ്ണയില്‍ പച്ചക്കറികള്‍ വഴറ്റണം. ഒന്ന് വാടിയാല്‍ മാത്രം മതി. ഇനി സോയ സോസും ഓയെസ്റ്റര്‍ സോസും ചേര്‍ക്കാം. ആവശ്യമുള്ള ഉപ്പ് ചേര്‍ക്കാം. അര കപ്പ് വെള്ളം ചേര്‍ക്കാം . ബീഫ് ചേര്‍ക്കാം. അവസാനം കോണ്‍ ഫ്‌ലോര്‍ അല്പം വെള്ളത്തില്‍ കലര്‍ത്തി ഒഴിക്കാം. കുറുകി വരുമ്പോള്‍ തീ ഓഫ് ചെയ്യാം .
Post Your Comments