കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ജീരകപ്പാറയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം. പോലീസ് തിരയുന്ന മാവോയിസ്റ്റ് നേതാവ് സുന്ദരിയും സംഘവുമാണ് കഴിഞ്ഞദിവസം രാത്രി ജീരകപ്പാറയിലെ ബിജുവിന്റെ വീട്ടിലെത്തിയത്. യൂണിഫോം അണിഞ്ഞ് തോക്കുകളുമേന്തിയാണ് മൂന്നംഗസംഘം വീട്ടിലെത്തിയത്.
രാത്രി എട്ടരയോടെ എത്തിയ മൂന്നംഗസംഘം ബിജവിന്റെ വീട്ടില്‍ ഏറേനേരം ചിലവഴിച്ചു. തുടര്‍ന്ന് വീട്ടുകാരോട് ഭക്ഷണം ആവശ്യപ്പെടുകയും പഞ്ചായത്തില്നിന്നടക്കം സഹായങ്ങള്‍ ലഭിക്കുന്നുണ്ടോയെന്ന് ചോദിക്കുകയും ചെയ്തു. തങ്ങളുടെ കൈവശമുണ്ടായിരുന്ന തോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഇവര്‍ വീട്ടുകാരുടെ മുന്നില്‍ വിശദീകരിക്കുകയുമുണ്ടായി.
ഇത് മൂന്നാംതവണയാണ് ജീരകപ്പാറയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തുന്നത്. നേരത്തെ മഠത്തില്‍പ്പറമ്പില്‍ ജോസ് എന്നയാളുടെ വീട്ടില്‍ രണ്ടുതവണ മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് പോലീസ് പെട്രോളിങ് ശക്തമാക്കുകയും ചെയ്തു. എന്നാല്‍ ശക്തമായ പോലീസ് നിരീക്ഷണം നിലനില്‍ക്കെയാണ് കഴിഞ്ഞദിവസം മാവോയിസ്റ്റുകള്‍ വീണ്ടും ജീരകപ്പാറയിലെത്തിയത്.
Post Your Comments