മുംബൈ : പ്രണയബന്ധം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി കാമുകിയുമൊത്തുളള സ്വകാര്യ നിമിഷങ്ങളിലെ ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് ഒഴിവാക്കാമെന്ന വ്യാജേന ഹോട്ടല്‍ മുറിയില്‍ വിളിച്ച് വരുത്തി ബന്ദിയാക്കി പീഡിപ്പിച്ചതിന് കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ഫൈസല്‍ സൈഫി (23) യെയാണ് മഹാരാഷ്‌ട്ര പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മഹാരാഷ്ട്രയിലെ പല്‍ഹര്‍ ജില്ലയിലാണ് സംഭവം. 21കാരിയായ യുവതിയേയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.
രണ്ട് വര്‍ഷത്തോളമായി പ്രതിയും യുവതിയും തമ്മില്‍ പ്രണയബന്ധത്തിലായിരുന്നു. പെട്ടെന്നൊരു സുപ്രഭാതത്തില്‍ കാമുകി പ്രണയബന്ധത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് കാമുകനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കാമുകന്‍ ഇതിനെത്തുടര്‍ന്ന് മുന്‍ സമയങ്ങളില്‍ കാമുകിയുമായി ഒത്തുളള സന്ദര്‍ഭങ്ങളില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട വിഡിയോ ദൃശ്യങ്ങള്‍ കാട്ടി യുവതിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതിക്ക് ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് നീക്കം ചെയ്യാമെന്ന വ്യാജേന ഹോട്ടല്‍ മുറിയില്‍ വിളിച്ച് വരുത്തുകയും ബന്ധിയാക്കി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്. ഒരു രാത്രി മുഴുവന്‍ പീഡനം ഏല്‍ക്കേണ്ടി വന്ന യുവതി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
Post Your Comments