Latest NewsBollywood

എന്നെ മാത്രം പിന്നില്‍ ഒറ്റയ്ക്കാക്കി അങ്ങനെ പോകല്ലേ; താരവിവാഹങ്ങളോട് കത്രീന പ്രതികരിക്കുന്നു

ബോളിവുഡിലെ താരവിവാഹങ്ങളെക്കുറിച്ച് വ്യക്തമായി പ്രതികരിച്ച് പ്രിയങ്ക ചോപ്ര. ദീപിക- രണ്‍വീര്‍ വിവാഹം മുതലിങ്ങോട്ട് താരവിവാഹങ്ങളുടെ നാളുകളായിരുന്നു. എന്നാല്‍ കത്രീനമാത്രം ഈ തിരക്കില്‍ നിന്ന് മാറി നടക്കുകയായിരുന്നു കത്രീന കെയ്ഫ്. മുമ്പ് വിവാഹത്തെ കുറിച്ച് പലരും ചോദിച്ചപ്പോഴും ആ ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറുകയായിരുന്നു കത്രീന. താരങ്ങളുടെ വിവാഹത്തിന്  പുതുവസ്ത്രങ്ങളെല്ലാമണിഞ്ഞ് പോകാനാണ് തന്റെ താല്‍പര്യമെന്നായിരുന്നു ഈ വിഷയത്തില്‍ കത്രീനയുടെ നേരത്തേയുള്ള പ്രതികരണം.

എന്നാല്‍ ഇപ്പോള്‍ അല്‍പം കൂടി വ്യക്തമായി പ്രതികരിക്കുകാണ് കത്രീന. ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് കത്രീന, രസരകമായ മറുപടി പറഞ്ഞത്. എല്ലാവരും കല്യാണം കഴിക്കുകയാണ്. എനിക്കപ്പോള്‍ തോന്നുന്നത് എന്താണെന്നോ, നോ… നോ…. നോ… എന്നെ മാത്രം പിന്നില്‍ ഒറ്റയ്ക്കാക്കി അങ്ങനെ പോകല്ലേ, എന്നെക്കൂടി കാത്തുനില്‍ക്കൂ.. എന്ന് പറയാനാണ്. ഇതായിരുന്നു കത്രീനയുടെ മറുപടി. ചിരി വിടാതെ, തമാശ കലര്‍ത്തിയാണ് കത്രീന മറുപടി പറഞ്ഞത്. എങ്കിലും താരവിവാഹങ്ങളോടുള്ള കത്രീനയുടെ പ്രതികരണം ഇതിനോടകം തന്നെ ബോളിവുഡില്‍ പ്രചരിച്ചുകഴിഞ്ഞു. മുമ്പ് സല്‍മാന്‍ ഖാനുമായും, രണ്‍ബീര്‍ കപൂറുമായെല്ലാം അടുത്ത സൗഹൃദങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നപ്പോഴും കത്രീനയുടെ വിവാഹം ബോളിവുഡ് പ്രതീക്ഷിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button