കോഴിക്കോട്: അഗ്രീന്‍കോയില്‍ നടന്ന കോടികളുടെ സാമ്പത്തിക വെട്ടിപ്പില്‍ പ്രതിയായ എം കെ രാഘവന് എംപി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രകടനവും പൊതുയോഗവും. എല്‍ഡിഎഫ് സിറ്റി കമ്മിറ്റി കോഴിക്കോട് നഗരത്തില്‍ നടത്തിയ പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
മുതലക്കുളം കേന്ദ്രീകരിച്ച് നടന്ന പ്രകടനം വൈക്കം മുഹമ്മദ് ബഷീര്‍ റോഡില്‍ സമാപിച്ചു. പി കെ നാസര്‍ അധ്യക്ഷനായി. സി പി മുസാഫര്‍ അഹമ്മദ്, പി നിഖില്‍, സി പി ഹമീദ്, കെ പി സനല്‍കുമാര്‍, കെ പി കരുണാകരന്, എം ഇസ്മായില്‍, പി വി നവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എം മോഹനന് സ്വാഗതം പറഞ്ഞു.
Post Your Comments