KeralaLatest NewsIndia

പി ജയരാജന് എ ടി എം കാർഡ് പോലുമില്ലെന്ന വാർത്ത, എ ടി എം കാർഡ് വഴി പി ജയരാജൻ നടത്തിയ ഇടപാടിനെ കുറിച്ച് വെളിപ്പെടുത്തി യുവാവ്

പി ജയരാജന് എ ടി എം കാർഡ് പോലുമില്ലെന്ന ഒരു ചാനലിന്റെ വാർത്തയെ പൊളിച്ചടുക്കി യുവാവ്.

പി ജയരാജന് എ ടി എം കാർഡ് പോലുമില്ലെന്ന ഒരു ചാനലിന്റെ വാർത്തയെ പൊളിച്ചടുക്കി യുവാവ്. താൻ 2011 മുതൽ 2013 വരെ ഫെഡറൽ ബാങ്ക് കസ്റ്റമർ സർവീസ് ആലുവയിൽ ജോലി ചെയ്ത സമയത്ത് പി ജയരാജൻ തന്റെ എടിഎം കാർഡ് വഴി ഒരു ഓൺലൈൻ പർച്ചേയ്‌സ് ചെയ്യുകയും അതിന്റെ വൺ ടൈം വെരിഫിക്കേഷൻ കോളായി താൻ പി ജയരാജനുമായി സംസാരിച്ചെന്നുമാണ് യുവാവിന്റെ വെളിപ്പെടുത്തൽ. ഫേസ്ബുക്കിലാണ് അഭിലാഷ് മോഹനൻ എന്ന യുവാവ് ഇത് കുറിച്ചിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ, കണ്ണൂരുള്ള ഏതോ ഒരു പീ ജയരാജന് സ്വന്തം പേരിൽ വർഷങ്ങളായി എടിഎം കാർഡ് പോലും ഇല്ലെന്ന് ന്യൂസ് 18 കേരളം ഒരു വാർത്ത കൊടുത്തിരിക്കുന്നത് കണ്ടത് കൊണ്ട് പറയുകയാ ഞാൻ 2011 മുതൽ 2013 വരെ ഫെഡറൽ ബാങ്ക് കസ്റ്റമർ സർവീസ് ആലുവയിൽ ജോലി ചെയ്ത ആളാണ് ആ സമയം ഇതേ പി ജയരാജൻ തന്റെ എടിഎം കാർഡ് വഴി ഒരു ഓൺലൈൻ പർച്ചേയ്‌സ് ചെയ്യുകയും അതിന്റെ വൺ ടൈം വെരിഫിക്കേഷൻ കോളായി ഞാൻ ടീയാനുമായി സംസാരിച്ച ആളുമാണ്.

അപ്പൊ പിന്നെ നിങ്ങൾ എന്ത് അടിസ്ഥാനത്തിൽ ആണ് ഇങ്ങനെ ഒരു നുണ എഴുതിയിരിക്കുന്നത് ? ഒരിക്കലും ബാങ്കിന്റെ കാര്യങ്ങൾ കസ്റ്റമർ ഡീറ്റെയിൽസ് ഞാൻ നിലവിൽ ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്നില്ലേ പോലും പുറത്ത് പറായാൻ പാടുള്ളതല്ല പക്ഷെ നുണകൾ കാണുമ്പോൾ പറഞ്ഞു പോകുന്നു അങ്ങനെ കരുതിയാൽ മതി !

കൊലപാതക പ്രതിയെ പല തരത്തിൽ ന്യായീകരിക്കുന്നത് കണ്ടിട്ടുണ്ട് ഇത്തരം ഒരു വെളുപ്പിക്കൽ ആദ്യമായി കാണുകയാണ് എല്ലാവര്ക്കും ഉളുപ്പ് വേണമെന്ന് ഞാൻ വാശിപിടിക്കുന്നില്ല പക്ഷെ നമുക്ക് ഉളുപ്പ് ഇല്ലെന്ന് നാട്ടുകാരെ അറിയിക്കരുത് !

shortlink

Related Articles

Post Your Comments

Related Articles


Back to top button