സമാധാന നൊബേല്‍ ജേതാവും മുന്‍ കോസ്റ്റാറിക്കന്‍ പ്രസിഡന്റുമായ ഓസ്‌കാര്‍ ഏരിയസിനെതിരെ ലൈംഗിക ആരോപണം. മുന്‍ മിസ് കോസ്റ്ററിക്ക ജേതാവ് യാസ്മിന്‍ മൊറെയ്ല്‍സാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. നാല് വര്‍ഷം മുമ്പ് ഏരിയസ് അനുമതിയില്ലാതെ തന്നെ ലൈംഗികാക്രമണത്തിന് വിധേയമാക്കി എന്നാണ് പരാതി. മുന്‍ പ്രസിഡന്റിന്റെ വസതിയില്‍ വെച്ചാണ് തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായതെന്നാണ് മൊറെയ്ല്‍സിന്റെ ആരോപണം.ആണവായുധ വിരുദ്ധ പ്രവര്‍ത്തക അലക്‌സാന്ദ്ര ആര്‍സാണ് ആദ്യമായി ഏരിയസിനെതിരെ പീഡന ആരോപണം ഉന്നയിക്കുന്നത്.
അതേസമയം മൊറെയ്ല്‍സിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. മീ ടുവിന്റെ ഭാഗമായി നിരവധിയാളുകളാണ് പരാതി നല്‍കിയത്. എന്നാല്‍ തെളിവുകള്‍ സഹിതം പരാതി നല്‍കിയത് രണ്ട് പേര്‍ മാത്രമാണ്.സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഏരിയസിനെ പരിചയപ്പെട്ടതെന്നും ഇതിന് ശേഷമാണ് ഇത്തരത്തിലുള്ള പ്രവൃത്തി ഉണ്ടായതെന്നും മൊറെയ്ല്‍സ് ആരോപിക്കുന്നു. ഇതിന് മുമ്പും ഏരിയസിനെതിരെ ഈ തരത്തിലുള്ള ആരോപണം ഉണ്ടായിട്ടുണ്ട്. മുന്‍ സൗന്ദര്യ റാണിയുടെ ആരോപണത്തോടെ ഏരിയസ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ആരോപണത്തെ അനുകൂലിച്ച് നിരവധി പേര്‍ തെരുവിലറങ്ങിയിട്ടുണ്ട്. പരാതിയുടെ കോപ്പി ലഭിച്ചതായി ഏരിയസിന്റെ അഭിഭാഷകന്‍ പറഞ്ഞു.
Post Your Comments