ബര്‍ : ദുബായ് മെട്രോ സ്റ്റേഷനില്‍ മദ്യപിച്ച് പതിനാലുകാരിക്കെതിരെ ലെെംഗീകാതിക്രമം നടത്തിയതിന് 32 കാരന് ദുബായ് കോടതി ശിക്ഷ വിധിച്ചു. 6 മാസം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. ദുബായിലെ നിര്‍മ്മാണ തൊഴിലാളിയായ ഇയാള്‍ മെട്രോ സ്റ്റേഷമില്‍ നിന്ന 14 കാരിയെ കടന്ന് പിടിക്കുകയായിരുന്നു. കേസില്‍ ഇയാള്‍ കോടതിയില്‍ തെറ്റ് നിഷേധിച്ചെങ്കിലും വാദി ഭാഗം സമര്‍പ്പിച്ച തെളിവുകള്‍ പ്രകാരം ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ദുബായ് മെട്രോ സ്റ്റേഷനിലെ സിസി റ്റിവി ദൃശ്യങ്ങളാണ് വാദി ഭാഗം കോടതിയില്‍ തെളിവായി സമര്‍പ്പിച്ചത്. കൂടാതെ മെട്രോയില്‍ മദ്യപിച്ച് പ്രവേശിച്ചതിന് ഇയാള്‍ക്കെതിരെ 2000 ദിര്‍ഹം പിഴയും ചുമത്തി. കേസില്‍ പ്രതിക്ക് 15 ദിവസത്തിനുളളില്‍ അപ്പീല്‍ നല്‍കാം.
Post Your Comments