KeralaLatest NewsIndia

ദിവ്യ എസ് അയ്യർ സ്വകാര്യ വ്യക്തിയ്ക്ക് പതിച്ച് നൽകിയ ഭൂമിയിൽ ഇനി പൊലീസ് സ്റ്റേഷൻ ഉയരും

തിരുവനന്തപുരം ; സബ‌് കലക്ടറായിരുന്ന ദിവ്യ എസ‌് അയ്യർ നിയമവിരുദ്ധമായി സ്വകാര്യ വ്യക്തിയ്ക്ക് പതിച്ചു നൽകിയ ഭൂമിയിൽ പൊലീസ് സ്റ്റേഷൻ നിർമ്മിക്കാൻ ഉത്തരവ്.
വർക്കല അയിരൂരിൽ വില്ലിക്കടവ് പാരിപ്പള്ളി – വർക്കല സംസ്ഥാന പാതയോട് ചേർന്നുള്ള 27 സെന്റ് സ്ഥലമാണ് അയിരൂർ പൊലീസ‌് സ‌്‍റ്റേഷൻ നിർമാണത്തിന‌് നൽകുക.

ഈ ഭൂമിയാണ‌് കോൺഗ്രസ് കുടുംബാംഗമായ അയിരൂർ പുന്നവിള വീട്ടിൽ എം ലിജിക്ക‌്, ദിവ്യ എസ‌് അയ്യർ പതിച്ച് കൊടുത്തത‌്. ദിവ്യയുടെ ഭർത്താവ‌് കെ എസ‌് ശബരീനാഥൻ എംഎൽഎയുടെ അടുപ്പക്കാരായിരുന്നു ലിജിയുടെ കുടുംബം.

അയിരൂർ വില്ലേജിൽ വില്ലിക്കടവ് പാലത്തിന് സമീപം സ്വകാര്യവ്യക്തി വർഷങ്ങളായി കൈയേറിയ രണ്ട് കോടിയോളം വിലപിടിപ്പുള്ള ഭൂമി സർക്കാർ ഭൂമിയാണെന്ന് റവന്യൂ അധികൃതർ നേരത്തെ കണ്ടെത്തിയിരുന്നു. സംഭവം വിവാദമായതിനെത്തുടർന്ന‌് ദിവ്യയെ സബ‌് കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റി ഭൂമി കൈമാറ്റം സ‌്‍റ്റേ ചെയ‌്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button