കോഴിക്കോട്: ലഹരിയ്ക്ക് അടിമപ്പെട്ടവരെ ചികിത്സിച്ച് തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള ലഹരിവിമോചന കേന്ദ്രം ബീച്ച് ഗവ. ജനറല്‍ ആശുപത്രിയില്‍ സജ്ജമായി. ലഹരി വിമോചന ചികിത്സയ്ക്ക് സര്‍ക്കാര്‍ തലത്തില്‍ ജില്ലയില്‍ ആരംഭിക്കുന്ന ആദ്യ സംരംഭമാണിത്. 20ന് രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി ടി പി രാമകൃഷ്ണന് ക്ലിനിക്ക് ഉദ്ഘാടനം ചെയ്യും. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ചടങ്ങില്‍ പങ്കെടുക്കും.
പ്രധാന കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന ആര്‍എംഒ ക്വാര്‍ട്ടേഴ്സാണ് നവീകരിച്ചാണ് കിടത്തി ചികിത്സ സംവിധാനം ഒരുക്കിയത്. 10 കിടക്കളാണ് വാര്‍ഡില്‍ ക്രമീകരിക്കുന്നത്. ഒരു മെഡിക്കല്‍ ഓഫീസര്‍, സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ക്ലിനിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ , മൂന്ന് നഴ്സുമാര്‍, മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവയുള്‍പ്പെടെ 11 ജീവനക്കാരെ ഈ കേന്ദ്രത്തിലേക്ക് നിയോഗിച്ചിട്ടുണ്ട്.
Post Your Comments