KeralaLatest NewsNews

ഡോക്ടര്‍മാരുടെ സമരം, അമ്മയ്ക്ക് ചികിത്സ നിഷേധിച്ച കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ യുവാവിന്റെ പ്രതിഷേധ സമരം

കോഴിക്കോട്: ഡോക്ടര്‍മാരുടെ സമരത്തിന്റെ പേരില്‍ അമ്മയ്ക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ യുവാവിന്റെ പ്രതിഷേധ സമരം. കോഴിക്കോട് സ്വദേശിയായ സുകേഷ് എന്നയാളാണ് രാവിലെ മുതല്‍ ആശുപത്രിക്ക് മുന്നില്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുന്നത്.

രോഗബാധിതയായ അമ്മയെയുമായി കഴിഞ്ഞ ദിവസമാണ് സുകേഷ് ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് വിദഗ്ധ പരിശോധന നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ പോയി പരിശോധനയും ടെസ്റ്റുകളഉം നടത്തി. എന്നാല്‍ ബീച്ച് ആശുപത്രിയില്‍ അഡ്മിറ്റാകാനായിരുന്നു മെഡിക്കല്‍ കോളേജ് നിര്‍ദ്ദേശിച്ചത്.

ഇത് പ്രകാരം ബീച്ച് ആശുപത്രിയില്‍ സുകേഷ് വീണ്ടും അമ്മയുമായി എത്തി. എന്നാല്‍ സമരം ആതിനാല്‍ ചികിത്സിക്കാനാകില്ലെന്നും സ്വകാര്യ ആശുപത്രിയിലേക്ക് അമ്മയെ കൊണ്ട് പൊക്കോളാനും ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് യുവാവ് പ്രതിഷേധം ആരംഭിച്ചത്.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കാന്‍ പണമില്ലാത്തതുകൊണ്ടാണ് സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിച്ചത്. താന്‍ ദിവസജോലിക്കാരനാണെന്നും അന്നന്നുകിട്ടുന്ന കൂലികൊണ്ടാണ് കഴിഞ്ഞുപോകുന്നതെന്നും സുകേഷ് പറഞ്ഞു. പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ കിട്ടാതെ അമ്മ ഇവിടെ കിടന്ന് മരിക്കണമെന്നാണോ ഇവര്‍ പറയുന്നത്. മരിക്കുന്നതുവരെ പച്ചവെള്ളം പോലും കുടിക്കാതെ സമരം നടത്തുമെന്ന് സുകേഷ് പറഞ്ഞു.

 

shortlink

Post Your Comments


Back to top button